Your Image Description Your Image Description

തിരുവനന്തപുരം: മം​ഗലപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി അടക്കം മൂന്നുപേർക്ക് കടിയേറ്റു. മം​ഗലപുരം പാട്ടത്തിൻകരയിൽ ഇന്ന് രാവിലെ ഒൻപതുമണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പല്ലുതേച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരി ദക്ഷിണയെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്.

കുട്ടിക്ക് മുഖത്തും തലയിലും കെെയിലും കടിയേറ്റു. ഇതുകണ്ട് തടയാൻ ചെന്ന കുട്ടിയുടെ മുത്തച്ഛൻ ബാബു പിളളയ്ക്കും കടിയേറ്റു. അവിടെ നിന്നും ഓടിയ നായ അടത്തുളള കാവ് ക്ഷേത്രത്തിന് സമീപം വെച്ച് രാജേഷ് എന്നയാളെയും കടിച്ചു.

Related Posts