Your Image Description Your Image Description

കണ്ണൂർ: കൊടും കുറ്റവാളി ഗോവിന്ദച്ചാമി സെൻട്രൽ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് വീണ്ടും ഗോവിന്ദച്ചാമിയെ ചോദ്യം ചെയ്യും. പൊലീസിന്റെ തീരുമാനമനുസരിച്ച് വിയ്യൂർ സെൻട്രൽ ജയിലിൽ വച്ചാണ് ചോദ്യം ചെയ്യൽ നടക്കുക. കോടതി അനുമതിയോടെയാകും വിശദമായ ചോദ്യം ചെയ്യൽ. ജയിൽ ചാടാനായി ആരൊക്കെ സഹായിച്ചു, വിവരങ്ങൾ ആരൊക്കെ അറിഞ്ഞു എന്നത് പ്രധാന ചോദ്യങ്ങളാണ്. ജയിൽ ചാടുന്നതിന് മുൻപ് ഫോണിൽ സംസാരിച്ച ഷെൽവത്തെയും പൊലീസ് ചോദ്യം ചെയ്യും.

ജയിലിലെ നാല് തടവുകാർക്ക് ജയിൽ ചാട്ടത്തിനെ പറ്റി മുൻപേ അറിയാമായിരുന്നു. അതിനാൽ സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും. കണ്ണൂർ സിറ്റി പൊലീസ് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കമ്മീഷണർ നിതിൻ രാജിന്റെ നേതൃത്വത്തിൽ തെളിവുകൾ വിലയിരുത്തി.

ജൂൺ 25 നാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്. പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമി ജയിലിൽ ഇല്ലെന്ന് മനസ്സിലാക്കുന്നത്. അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ഗോവിന്ദച്ചാമി ചാടിയത്. പിന്നീട് തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളിൽ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.

Related Posts