Your Image Description Your Image Description

എയ്ഡ്സിനെതിരെ ബോധവൽക്കരണവുമായി ആലപ്പുഴ ജില്ല റെഡ് റിബൺ മിനി മാരത്തോൺ മത്സരം. ആഗസ്റ്റ് ഏഴിന് രാവിലെ ഏഴ് മണിക്ക് ആലപ്പുഴ ബീച്ചിലാണ് മത്സരം. സംസ്ഥാന ആരോഗ്യവകുപ്പ്, നാഷണൽ സർവീസ് സ്കീം എന്നിവയുമായി സഹകരിച്ച് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലയിലെ ആർട്സ് ആൻഡ് സയൻസ്, പ്രൊഫഷണൽ, പോളിടെക്നിക്, ഐ.ടി.ഐ. അടക്കമുള്ള കോളേജുകളിൽ പഠിക്കുന്ന 17നും 25നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം . ആൺകുട്ടികൾ, പെൺകുട്ടികൾ, ട്രാൻസ്ജെൻഡർ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരം.‌ എല്ലാ വിഭാഗത്തിലെയും ആദ്യ മൂന്നുസ്ഥാനക്കാർക്ക് 5000, 4000, 3000 രൂപവീതം സമ്മാനം ലഭിക്കും.

ഫോൺ : 8078403658.

Related Posts