Your Image Description Your Image Description

അമ്പലത്തറ: നൂറിലേറെ വഞ്ചനക്കേസിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. കോട്ടയം അയ്‌മനം അമ്പാടിക്കവല വൈഷ്ണവത്തിലെ വൃന്ദ രാജേഷ്‌ (48) ആണ്‌ അറസ്റ്റിലായത്. സിക്‌ടെക് എന്നപേരിൽ ചിട്ടിക്കമ്പനി നടത്തി ഒട്ടേറെ ആളുകളിൽ‌നിന്ന് പണം വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്..

അമ്പലത്തറ പോലീസ് സ്റ്റേഷനിൽ മാത്രം 49 കേസുകളിൽ പ്രതിയാണ് വൃന്ദ. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ നൂറോളം കേസുകളുണ്ട്. ഒളിവിൽ കഴിയവെ പയ്യന്നൂരിൽനിന്നാണ് അമ്പലത്തറ ഇൻസ്പെക്ട‌ർ കെ.പി.ഷൈനിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടിയത്.

Related Posts