Your Image Description Your Image Description

പട്ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ, സർക്കാർ സ്കൂളുകളിൽ ജോലി ചെയ്യുന്ന പാചകക്കാർ, വാച്ച്മാൻമാർ, ആരോഗ്യ ഇൻസ്ട്രക്ടർമാർ എന്നിവരുടെ ഓണറേറിയം വർദ്ധിപ്പിച്ച് നിതീഷ് കുമാർ സർക്കാർ. മുഖ്യമന്ത്രിയുടെ അപ്‌ഡേറ്റുകൾ പ്രകാരം, ഉച്ചഭക്ഷണ പദ്ധതിയിൽ ജോലി ചെയ്യുന്ന പാചകക്കാർക്ക് ഇനി മുതൽ പ്രതിമാസം 1,650 രൂപയ്ക്ക് പകരം 3,300 രൂപ ലഭിക്കും. വാച്ച്മാൻമാർക്ക് ഓണറേറിയം പ്രതിമാസം 10,000 രൂപയായി ഇരട്ടിയാക്കി.

ഫിസിക്കൽ എജ്യുക്കേഷൻ, ഹെൽത്ത് ഇൻസ്ട്രക്ടർമാരുടെ ഓണറേറിയം പ്രതിമാസം 16,000 രൂപയായി ഇരട്ടിയാക്കി വർദ്ധിപ്പിച്ചതായും അവരുടെ വാർഷിക ശമ്പള വർദ്ധനവ് 200 രൂപയിൽ നിന്ന് 400 രൂപയായി വർദ്ധിപ്പിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. “ഇത് ജോലി ചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കും, അവർ കൂടുതൽ ഉത്സാഹത്തോടെയും സമർപ്പണത്തോടെയും തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കും,” മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ 2005 ൽ തന്റെ സർക്കാർ രൂപീകരിച്ചതുമുതൽ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി തുടർച്ചയായി പ്രവർത്തിച്ചുവരികയാണെന്ന് ബീഹാർ മുഖ്യമന്ത്രി പറഞ്ഞു.

Related Posts