Your Image Description Your Image Description

അമേരിക്കയിലേക്ക് സ്മാർട്ട്‌ഫോണുകൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ചൈനയെ മറികടന്ന് ഇന്ത്യ ആദ്യമായി ഒന്നാം സ്ഥാനം നേടി. 2025 ന്റെ രണ്ടാം പാദത്തിൽ യുഎസ് ഇറക്കുമതിയുടെ 44 ശതമാനവും ഇന്ത്യയിൽ അസംബിൾ ചെയ്ത സ്മാർട്ട്‌ഫോണുകളായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 13 ശതമാനത്തേക്കാൾ മൂന്നിരട്ടിയിലധികം.

ഇന്ത്യയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 240 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, യുഎസ് ഇറക്കുമതിയിൽ ചൈനയുടെ പങ്ക് കഴിഞ്ഞ വർഷത്തെ 61 ശതമാനത്തിൽ നിന്ന് 25 ശതമാനമായി കുത്തനെ ഇടിഞ്ഞു. യുഎസ് വിപണിയുടെ 30 ശതമാനം പിടിച്ചെടുത്തുകൊണ്ട് വിയറ്റ്നാമും ചൈനയെ മറികടന്നു. വർധിച്ചുവരുന്ന അസ്ഥിരമായ വ്യാപാര അന്തരീക്ഷത്തിനിടയിൽ ചൈനയെ ആശ്രയിക്കുന്നത് കുറക്കുകയെന്ന ലക്ഷ്യത്തോടെ ‘ചൈന പ്ലസ് വൺ’ തന്ത്രത്തിന് കീഴിൽ ആപ്പിൾ ഐഫോൺ ഉത്പാദനം ഇന്ത്യയിലേക്ക് ത്വരിതപ്പെടുത്തിയതാണ് മാർക്കറ്റ് മാറ്റത്തിന് പ്രധാന കാരണം.

Related Posts