Your Image Description Your Image Description

പുതിയങ്ങാടി ചൂട്ടാട് കടലിൽ വീണ്ടും ഫൈബർ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആസാം സ്വദേശി റിയാസുൽ ഇസ്‌ലാം (39) ആണ് മരിച്ചത്. മീൻപിടിത്തത്തിനിടെ ഒരാളെ കാണാതായതായി ഒപ്പമുണ്ടായിരുന്നവർ അറിയിച്ചപ്രകാരമാണ് തെരച്ചിൽ നടന്നത്. പയ്യന്നൂർ ഫയർ ഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ.

മേഖലയിൽ മീൻപിടിത്ത വളളങ്ങൾ മറിഞ്ഞുള്ള അപകടങ്ങൾ തുടരുകയാണ്. ചൂട്ടാട് അഴിമുഖത്ത് മണൽതിട്ടകളിൽ തട്ടിയും ശക്തമായ കാറ്റിൽ തിരകളിൽ പെട്ടുമാണ് അപകടങ്ങളുണ്ടാവുന്നത്. ശനിയാഴ്ചയുണ്ടായ അപകടത്തിൽ കന്യാകുമാരി പുത്തുംതുറ സ്വദേശി സ്വദേശി സളമോൻ ലോപ്പസ് (63) മരിച്ചിരുന്നു. പാലക്കോട്നിന്ന് മീൻപിടിത്തത്തിന് പോയ ഫൈബർ വള്ളമാണ് ചൂട്ടാട് അഴിമുഖത്ത് മണൽതിട്ടയിൽ തട്ടി മറിഞ്ഞത്. ഒമ്പത് പേരാണ് വള്ളത്തിലുണ്ടായിരുന്നത്.

Related Posts