Your Image Description Your Image Description

തിരുവനന്തപുരം: വെറുതെ ഇരിക്കുമ്പോൾ ഫോണിൽ കുത്തി എമർജൻസി നമ്പറുകളിലേക്ക് വിളിക്കുന്ന ശീലമുണ്ടോ? എങ്കിൽ ഉടൻ തന്നെ അത് മാറ്റിയില്ലെങ്കിൽ പണി പുറകെ വരുന്നുണ്ട്. അടിയന്തര സഹായത്തിനായി പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം നമ്പറായ 112 ലേക്ക് അനാവശ്യ കോളുകള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് പോലീസ്.

112 എന്ന നമ്പറിലേക്ക് ദിനംപ്രതി നിരവധി കോളുകളാണ് എത്തുന്നത്. ഈ നമ്പർ ആളുകൾ ദുരുപയോഗം ചെയ്യുന്നതിനാൽ യഥാര്‍ത്ഥത്തില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് തടസ്സമുണ്ടാക്കുന്നു എന്നും പോലീസ് പറയുന്നു. 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമായ ഈ നമ്പര്‍ അടിയന്തരസേവനത്തിന് വേണ്ടി മാത്രം ഉള്ളതാണ്. അനാവശ്യ കോളുകൾ വിളിക്കുന്നവർ കണ്ടെത്തി നടപടിയെടുക്കാനാണ് തീരുമാനം.

Related Posts