Your Image Description Your Image Description

കോട്ടയം: കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു. പാണാവള്ളി സ്വദേശി കണ്ണന്‍ എന്ന സുമേഷിന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. 23 യാത്രക്കാരുമായി ചെമ്പിനടുത്ത് തുരുത്തേൽ എന്ന സ്ഥലത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം പാണാവള്ളിയിലേക്ക് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കെട്ടുവള്ളമാണ് മറിഞ്ഞത്.

ഇതിൽ 22 പേരെയും രക്ഷപ്പെടുത്തിയിരുന്നു. വള്ളം മറിഞ്ഞപ്പോൾ അഞ്ച് പേരെ രക്ഷപ്പെടുത്തി സുമേഷ് കരക്കെത്തിച്ചിരുന്നു. അപ്പോഴേക്കും ക്ഷീണിതനായ സുമേഷ് പിടിച്ചുനിന്നിരുന്ന പലക ഉള്‍പ്പടെ ഒലിച്ചുപോയിരുന്നതായാണ് വിവരം. കാണാതായ സുമേഷിനായി പ്രദേശത്ത് രണ്ട് ദിവസമായി തിരച്ചിൽ നടക്കുകയായിരുന്നു.

Related Posts