Your Image Description Your Image Description

രാജ്യത്ത് പണപ്പെരുപ്പം 77 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക്. വിലക്കയറ്റം താഴ്ന്നത് ഭക്ഷ്യ വിലക്കയറ്റം കുത്തനെ കുറഞ്ഞത് മൂലമാണ്. ചില്ലറ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണിൽ 2.1 ശതമാനമായാണ് കുറഞ്ഞതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (NSO) പുറത്തുവിട്ട ഡാറ്റ കാണിക്കുന്നു. മേയിൽ ഇത് 2.8 ശതമാനമായിരുന്നു. മേയ് മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പത്തിൽ 72 അടിസ്ഥാന പോയിന്റുകളുടെ കുറവാണുണ്ടായിരിക്കുന്നത്. ഇത് 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വാർഷിക പണപ്പെരുപ്പമാണ്.

ഉപഭോക്തൃ ഭക്ഷ്യവില സൂചിക കാണിക്കുന്ന ഭക്ഷ്യവിലക്കയറ്റം 1.1 ശതമാനം കുറഞ്ഞു. 2025 മേയ് മാസവുമായി താരതമ്യപ്പെടുത്തുമ്പോൾ ജൂണിൽ ഭക്ഷ്യവിലക്കയറ്റത്തിൽ 205 ബേസിസ് പോയിന്റുകൾ കുത്തനെ ഇടിഞ്ഞു. ജൂണിലെ ഭക്ഷ്യവിലക്കയറ്റം 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ്. ജൂണിൽ നഗരങ്ങളിലെ പണപ്പെരുപ്പം 2.6 ശതമാനമായപ്പോൾ, ഗ്രാമീണ പണപ്പെരുപ്പം 1.7 ശതമാനമായി കുറഞ്ഞു.

Related Posts