Your Image Description Your Image Description

കൊല്ലം: കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട മക്കളെയും ബന്ധുവിനേയും രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഭരതന്നൂര്‍ സ്വദേശി മുഹമ്മദ് ഫൈസല്‍ (31) ആണ് മരിച്ചത്. കുളത്തൂപ്പുഴ ചോഴിയക്കോട് മില്‍പ്പാലത്തിന് സമീപമാണ് സംഭവം നടന്നത്. ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കാൻ ശ്രമത്തിനിടെയാണ് മുഹമ്മദ് ഫൈസല്‍ അപകടത്തില്‍പ്പെട്ടത്. ആഴത്തിലേക്ക് മുങ്ങിത്താണ മുഹമ്മദ് ഫൈസല്‍ കയത്തില്‍ അകപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തി ഉടന്‍ മുഹമ്മദ് ഫൈസലിനെ പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *

Related Posts