Your Image Description Your Image Description

തെലുങ്ക് സിനിമയിലെ പ്രശസ്ത ഗാനരചയിതാവും എം.എം. കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത (92) അന്തരിച്ചു. ജൂലൈ 7ന് തിങ്കളാഴ്ച രാത്രി ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിലാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്.

ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച അദ്ദേഹം എസ്എസ് രാജമൗലിയുടെ അമ്മാവനാണ്. 1932 ഒക്ടോബർ 8നാണ് ആന്ധ്രാപ്രദേശിലെ കൊവ്വൂരിൽ കോടൂരി സുബ്ബാറാവു എന്ന ശിവശക്തി ദത്ത ജനിച്ചത്. ഗാനരചനയ്‌ക്കപ്പുറം ഒരു തിരക്കഥാകൃത്ത്, ചിത്രകാരൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

സംസ്‌കൃത ഭാഷയിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം, തന്റെ ഗാനങ്ങളിൽ ഈ പാണ്ഡിത്യം ഉപയോഗിച്ചിരുന്നു. ‘മമതല തല്ലി’ (ബാഹുബലി), ‘രാമം രാഘവം’ (ആർ.ആർ.ആർ), ‘അഞ്ജന്ദ്രി തീം’ (ഹനുമാൻ) തുടങ്ങിയ ഗാനങ്ങൾ ഇദ്ദേഹത്തിന്‍റെ അടുത്തകാലത്തെ വന്‍ ഹിറ്റുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts