Your Image Description Your Image Description

തിരുവനന്തപുരം: വ്യക്തിവൈരാഗ്യം തീർക്കാനും രാഷ്ട്രീയ വൈരാഗ്യം തീർക്കാനും സർവകലാശാലകളെ വേദി ആക്കരുതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. കുട്ടികളെ ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ ഈ വിഷയം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവൻ രാഷ്ട്രീയ പ്രചരണത്തിനും മത പ്രചരണത്തിനുമായി ഉപയോഗിക്കാൻ പാടില്ലെന്ന് നിയമം ഉണ്ട്. രാജ്ഭവനിൽ ആർഎസ്എസ് നേതാവിനെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചപ്പോൾ ഞങ്ങൾ അത് തടഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രി ഈ സാഹചര്യം തടയുകയോ മുന്നറിയിപ്പ് നൽകുകയോ ചെയ്തിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

സർവകലാശാലയുടെ ചാൻസലർ വരുന്ന പരിപാടി രജിസ്ട്രാർക്ക് റദ്ദ് ചെയ്യാൻ കഴിയുമോ? ഇത് അങ്ങോട്ടുമിങ്ങോട്ടും ചേർന്നുള്ള നാടകമാണ് അതിൽ ഏറ്റവും കൂടുതൽ നഷ്ട്ടമുണ്ടാകുന്നത് വിദ്യാർത്ഥികൾക്ക് മാത്രമാണെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts