Your Image Description Your Image Description

സ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു നടത്തുന്ന വൃക്ഷവത്ക്കരണ പ്രവർത്തനത്തിന്റെ ഭാഗമായ ‘ചങ്ങാതിക്കൊരുമരം’ പരിപാടിക്ക് ജില്ലയിൽ ജൂൺ 25നു തുടക്കം കുറിക്കും. ജില്ലയിൽ പന്ത്രണ്ടാം തരംവരെയുള്ള എല്ലാ കുട്ടികളും സ്‌നേഹസമ്മാനമായി തങ്ങളുടെ സുഹൃത്തിനു വൃക്ഷത്തൈകൾ കൈമാറുന്നതാണു പരിപാടി. സ്വന്തം വീട്ട് പരിസരങ്ങളിൽ താനെ കിളിർത്തുവന്ന വൃക്ഷത്തൈകൾ ഇതിനായി ഉപയോഗപ്പെടുത്താം. മികച്ചതൈകൾ വാങ്ങിനൽകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു ലിസ്റ്റ്‌ചെയ്തിട്ടുള്ള നഴ്‌സറികൾ 30% വിലക്കുറവോടെ തൈകൾ ലഭ്യമാക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ ്‌ഹേമലത പ്രേംസാഗർ ജൂൺ 25 രാവിലെ 10 മണിക്കു താഴത്തുവടകര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കും.

വെള്ളാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി റ്റി അനൂപ് അദ്ധ്യക്ഷനാകും.പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യംവച്ച് ഹരിതകേരള മിഷന്റെ ഏകോപനത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ നടപ്പാക്കുന്ന ഒരുതൈനടാം പരിപാടിയിൽ കോട്ടയംജില്ലയിൽ ഏഴരലക്ഷം വൃക്ഷതൈകളാണു നടുക. തദ്ദേശ സ്വയംഭരണവകുപ്പ്, സാമൂഹികവനവൽക്കരണവകുപ്പ്, വിദ്യാഭ്യാസവകുപ്പ്, കൃഷിവകുപ്പ് എന്നിവയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts