Your Image Description Your Image Description

ആന്ധ്രാ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ള വീടുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. മുമ്പ് വിരമിച്ച സൈനികർക്കോ അതിർത്തികളിൽ നിയമിക്കപ്പെട്ടവർക്കോ മാത്രമായിരുന്നു ഇളവ് . എന്നാൽ ഇപ്പോൾ എല്ലാ സജീവ സൈനികരെയും പദ്ധതിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. സൈനിക് വെൽഫെയർ ഡയറക്ടറുടെ ശുപാർശയെ തുടർന്നാണ് തീരുമാനം,

“കരസേന, നാവികസേന, വ്യോമസേന, സിആർപിഎഫ്, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവരുടെ ധൈര്യത്തെ ആദരിക്കുന്നു. രാഷ്ട്രത്തിനായുള്ള അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്,” കല്യാൺ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഉദ്യോഗസ്ഥരോ അവരുടെ പങ്കാളിയോ താമസിക്കുന്നതോ സംയുക്തമായി സ്വന്തമാക്കിയതോ ആയ സ്വത്തുക്കൾക്ക് ഈ ഇളവ് ബാധകമാണ്.

ഇന്ത്യയുടെ സായുധ സേനയുടെ സംഭാവനയ്‌ക്കുള്ള ആദരാവാണിതെന്നും പവൻ കല്യാൺ പറഞ്ഞു. കശ്മീരിലെ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിനിടെ മെയ് 9 ന് ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിൽ നിന്നുള്ള സൈനികൻ മുരളി നായിക് വീരമൃത്യു വരിച്ചതിനെ തുടർന്നാണ് പ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts