Your Image Description Your Image Description

ഷാങ്ഹായ് മോട്ടോർ ഷോയിൽ മെഴ്‌സിഡസ്-ബെൻസ് വിഷൻ വി കൺസെപ്റ്റ് കാർ അനാച്ഛാദനം ചെയ്തു. ആഡംബരപൂർണ്ണമായ പുറംഭാഗവും ആഡംബരം നിറഞ്ഞ ഇന്റീരിയറും കൊണ്ട് അതിശയിപ്പിക്കുന്ന ഒരു പുതിയ കൺസെപ്റ്റ് ആണ് ഈ ഇലക്ട്രിക്ക് വാൻ.

ഇത് ഇന്ത്യയിൽ വിൽപ്പനയ്ക്ക് ലഭ്യമല്ല. മെഴ്‌സിഡസിന്റെ പുതിയ VAN.EA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ വാഹനമാണ് പുതിയ വിഷൻ വി കൺസെപ്റ്റ്. മെഴ്‌സിഡസ് വി-ക്ലാസ് എക്‌സിക്യൂട്ടീവിന്റെയും ഡബ്ല്യു223 എസ്-ക്ലാസ് മേബാക്ക് എസ്680 ഫ്ലാഗ്ഷിപ്പ് ആഡംബര സെഡാന്റെയും ഒരു ഹൈബ്രിഡ് പോലെയാണ് ഇത് കാണപ്പെടുന്നത്.

ഇതിന്റെ താഴത്തെ ബമ്പറിൽ സ്‍പോട്ടി വരകളുണ്ട്. ഹെഡ്‌ലൈറ്റുകൾ ഒരു ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു.സിലൗറ്റ് ഒരു V-ക്ലാസിന്റേതാണ്, പക്ഷേ വിൻഡോ ഏരിയ ഒരു എക്സ്റ്റെൻഡഡ് വീൽബേസ് ഫുൾ-സൈസ് സലൂൺ കാറിന്റേതാണെന്ന് തോന്നും.

മെയ്ബാക്ക് പോലുള്ള അലോയ് വീൽ ഡിസൈൻ വളരെ മനോഹരമായി കാണപ്പെടുന്നു. മെഴ്‌സിഡസ് ലോഗോയ്ക്ക് താഴെ വിഷൻ വി എന്ന അക്ഷരം കാണാം. മേൽക്കൂരയിൽ സോളാർ പാനലുകൾ ഉണ്ട്, പിൻ ബമ്പറിലും മുൻ ബമ്പറിലും ക്രോമിയത്തിന്റെ വലിയ അളവ് നമുക്ക് കാണാൻ കഴിയും.

ഈ കൺസെപ്റ്റിന്റെ സവിശേഷത നാല് സീറ്റുകളുള്ള ലേഔട്ടാണ്. കൂടാതെ അത്യാഡംബരപൂർണ്ണവും സാങ്കേതികവിദ്യ നിറഞ്ഞതുമായ ക്യാബിനും ഇതിൽ ലഭിക്കുന്നു. മുൻ നിരയിൽ തുടങ്ങി, ഡാഷ്‌ബോർഡിൽ വൃത്താകൃതിയിലുള്ള എസി വെന്റുകളോടൊപ്പം വീതിയിലുടനീളം പ്രവർത്തിക്കുന്ന ഒരു സൂപ്പർസ്‌ക്രീൻ ഡിസ്‌പ്ലേ ഇതിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts