Your Image Description Your Image Description

ഖത്തറിൽ 2030 ആ​കു​മ്പോ​ഴേ​ക്കും ഹ​രി​ത​ഗൃ​ഹ വാ​ത​ക പു​റ​ന്ത​ള്ള​ൽ (ജി.​എ​ച്ച്.​ജി) 25 ശ​ത​മാ​നം കു​റ​ക്കു​ന്ന​തി​നു​ള്ള ക​ർ​മ പ​ദ്ധ​തി​യു​മാ​യി പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. ഏ​ക​ദേ​ശം 37 ദ​ശ​ല​ക്ഷം കാ​ർ​ബ​ൺ ഡൈ ​ഓ​ക്‌​സൈ​ഡി​ന് തു​ല്യ​മാ​ണി​ത്.

എ​ണ്ണ, വാ​ത​ക മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള കാ​ർ​ബ​ൺ ഡൈ ​ഓ​ക്‌​സൈ​ഡ് 13.8 മു​ത​ൽ 16.9 ദ​ശ​ല​ക്ഷം ട​ൺ വ​രെ​യും, ഊ​ർ​ജ, ജ​ല മേ​ഖ​ല​യി​ൽ​നി​ന്ന് 5.1 മു​ത​ൽ 6.2 ദ​ശ​ല​ക്ഷം ട​ൺ വ​രെ​യും ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ​നി​ന്ന് 3 മു​ത​ൽ 3.6 ദ​ശ​ല​ക്ഷം ട​ൺ വ​രെ​യും കെ​ട്ടി​ട, നി​ർ​മാ​ണ, വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള കാ​ർ​ബ​ൺ ഡൈ ​ഓ​ക്‌​സൈ​ഡ് 1.6 മു​ത​ൽ 2 ദ​ശ​ല​ക്ഷം ട​ൺ വ​രെ​യും കു​റ​ക്കു​ക​യെ​ന്ന​തും ക​ർ​മ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts