Your Image Description Your Image Description

ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി.എസ്.സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി/ കോപ്പുപണി എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സിലേക്കും ബിരുദാനന്തര ബിരുദ കോഴ്സിലേക്കും ആൺകുട്ടികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായവർക്ക് ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.  18 വയസാണ് പ്രായപരിധി . അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തത്തുല്യ മോ ആണ് ബിരുദാനന്തര ബിരുദ കോഴ്സിലേക്കുള്ള യോഗ്യത. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് മുൻഗണന ഉണ്ടാകും.

പരിശീലനവും ഭക്ഷണമൊഴികെയുള്ള താമസ സൗകര്യവും സൗജന്യമായിരിക്കും. നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 1500/- രൂപ സ്റ്റൈപ്പന്റിന് അർഹതയുണ്ടായിരിക്കും. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യം നൽകും. കഥകളി വേഷം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. താൽപര്യമുള്ളവർ രക്ഷിതാവിന്റെ സമ്മതപത്രവും ഫോൺനമ്പറുമടങ്ങുന്ന അപേക്ഷ വെള്ളക്കടലാസിൽ തയ്യാറാക്കി മേൽവിലാസം എഴുതിയ അഞ്ച് രൂപ സ്റ്റാമ്പ് ഒട്ടിച്ച കവറടക്കം മെയ് 15ന് മുമ്പായി സമർപ്പിക്കണം. വിലാസം-  സെക്രട്ടറി, ഉണ്ണായി വാരിയർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട, 680121,ഫോൺ :0480 2822031.

Leave a Reply

Your email address will not be published. Required fields are marked *

Related Posts