Your Image Description Your Image Description

കോഴിക്കോട്: വ്യക്തി വൈരാ​ഗ്യം തുടർന്ന് അയൽവാസിയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി കേരളത്തിൽ പിടിയിൽ. പശ്ചിമ ബം​ഗാൾ സ്വദേശി ജെന്നി റഹ്മാനാണ് പൊലീസിന്റെ പിടിയിലായത്. അയൽവാസിയെ കൊലപ്പെടുത്തിയ ഇയാൾ അമ്മയേയും കൊണ്ട് കേരളത്തിലേക്ക് മുങ്ങുകയായിരുന്നു. അമ്മയും കേസിൽ പ്രതിയാണ്. അയൽവാസിയെ അടിച്ച് കൊല്ലുകയായിരുന്നു.

ജെന്നി റഹ്മാനും അമ്മയും കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു. അതിനിടയിലാണ് പിടിയിലായത്. ഒരു വർഷം മുമ്പാണ് കൊലപാതകം നടന്നത്. വടകര പൊലീസിന്റെ സഹായത്തോടെയാണ് പശ്ചിമ ബം​ഗാൾ പൊലീസ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts