Your Image Description Your Image Description

റായ്പൂർ: ഛത്തീസ്​ഗഢിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു. ബിജാപൂർ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. സിഎഫിന്റെ 19-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മനോജ് പൂജാരിയാണ് വീരമൃത്യു വരിച്ചത്. ബിജാപൂരിലെ ടോയ്നാർ, ഫർസേ​ഗഢ് പ്രദേശങ്ങളിൽ നടന്ന സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ പട്രോളിം​ഗിനിടെയായിരുന്നു സ്ഫോടനം.

റോഡ് നിർമാണത്തിന്റെ ഭാ​ഗമായുള്ള സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. ടോയ്നാറിൽ നിന്ന് ഫർസേ​ഗഢ് ഭാ​ഗത്തേക്കാണ് റോഡ് നിർമാണം നടക്കുന്നത്. മാവോയിസ്റ്റ് സ്ഥാപിച്ച ഐഇഡിയിൽ ഉദ്യോ​ഗസ്ഥൻ ചവിട്ടുകയായിരുന്നു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന മാവോവാദികൾക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts