Your Image Description Your Image Description

ചൂടും പൊടിയും ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഏറെ വെല്ലുവിളികൾ സൃഷ്ടിക്കാറുണ്ട്. സ്ഥിരമായ സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഇതിന് മികച്ച പ്രതിരോധമാണ്. ഇതു മാത്രമല്ല ചർമ്മത്തിന് ശരിയായ പരിചരണം നൽകുന്നതും ടാൻ മൂലം നശിച്ച ചർമ്മ കോശങ്ങളെ നീക്കം ചെയ്യാൻ സഹായിക്കും. ടാൻ അകറ്റാൻ പാലും, റാഗിയും ഗുണകരമാണ്. പാലിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകളും, ലാക്ടിക് ആസിഡും, പ്രോട്ടീനുകളും ചർമ്മാരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ റാഗി മികച്ച സ്ക്രബറായി പ്രവർത്തിക്കും.

ചേരുവകൾ നോക്കാം
റാഗി
പാൽ

തയ്യാറാക്കുന്ന വിധം

റാഗി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തു വെയ്ക്കാം. ശേഷം രാവിലെ അത് കുറച്ച് പാലൊഴിച്ച് വീണ്ടും കുതിർക്കാൻ വെയ്ക്കാം. അര മണിക്കൂർ കഴിഞ്ഞു അവ ഒരുമിച്ച് അരച്ചെടുക്കാം. ആവശ്യമെങ്കിൽ കുറച്ചു കൂടി പാലൊഴിക്കാം. ഇത് മറ്റൊരു ബൗളിലേയ്ക്കു മാറ്റി കുറുക്കിയെടുക്കാം. ഇത് ചൂടാറിയതിന് ശേഷം ഉപയോഗിക്കാം. പയർ പൊടി ഉപയോഗിച്ച് മുഖം വൃത്തിയായി കഴുകി അരച്ചെടുത്ത ഫെയ്സ്പാക്ക് മുഖത്ത് പുരട്ടാം. ഇത് നന്നായി ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts