Your Image Description Your Image Description

ലഖ്നൗ: ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോൾ ഭാര്യയെ കാണാനില്ല. പോലീസിൽ പരാതി നൽകിയതോടൊപ്പം സ്വന്തം നിലയ്ക്കും അന്വേഷണം നടത്തി. ഭാര്യയെ തേടി നടന്ന ഭര്‍ത്താവ് ഒടുവിൽ ഭാര്യ വാട്ട്സാപ്പിൽ പങ്കുവച്ച വീഡിയോ കണ്ട് ഞെട്ടി. മറ്റൊരു പുരുഷനൊപ്പം താജ്മഹലിൽ നിൽക്കുന്ന ചിത്രമാണ് ഭാര്യ പങ്കുവച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ഏപ്രിൽ 15 മുതൽ ഭാര്യ അഞ്ജുമിനെ കാണാനില്ലെന്നാണ് ഷാക്കിർ പൊലീസിൽ പരാതി നൽകിയിരുന്നത്.

ഭാര്യയെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി ഷാക്കിർ ഏപ്രിൽ 18നാണ് പരാതി നൽകിയതെന്ന് റോറവാർ എസ്എച്ച്ഒ ശിവശങ്കർ ഗുപ്ത പറഞ്ഞു. ഷാക്കിർ വിവാഹത്തിന് പോയിരുന്നു. ഏപ്രിൽ 15ന് തിരിച്ചെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. ഭാര്യയും നാല് മക്കളും അവിടെയില്ലായിരുന്നു. ഭാര്യ അവരുടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം എടുത്ത് ആരെങ്കിലും തടയുന്നതിന് മുമ്പ് പോയെന്നാണ് അയല്‍ക്കാര്‍ ഷാക്കിറിനോട് പറഞ്ഞത്.

കുറച്ചു ദിവസം അറിയുന്ന സ്ഥലത്തെല്ലാം ഭാര്യയെ തിരഞ്ഞതിന് ശേഷം ഷാക്കിർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അപ്പോഴാണ് ഒരു ബന്ധു അ‍ഞ്ജും വാട്ട്‌സ്ആപ്പിൽ പങ്കുവെച്ച ഒരു വീഡിയോയെ കുറിച്ച് ഷാക്കിറിനോട് പറയുന്നത്. ഒരാളോടൊപ്പം താജ്മഹലിൽ നിൽക്കുന്ന വീഡിയോ ആണ് അ‍ഞ്ജും പങ്കുവെച്ചിരുന്നത്. താൻ ജോലി ചെയ്യുന്ന സ്ഥലത്തുള്ള ആ പുരുഷനെ ഷാക്കിര്‍ തിരിച്ചറിയുകയും ചെയ്തു. അഗ്രയിലെ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇരുവരെയും കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും ശിവശങ്കർ ഗുപ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts