Your Image Description Your Image Description

ലക്നൗ: മകളുടെ ഭർത്താവിന്റെ പിതാവിനൊപ്പം 43 വയസ്സുകാരി ഒളിച്ചോടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ബഡാൻ സ്വ​ദേശിനിയും നാല് മക്കളുടെ മാതാവുമായ മമ്ത എന്ന വീട്ടമ്മയാണ് തന്റെ മകളുടെ ഭർത്താവിന്റെ പിതാവിനൊപ്പം ഒളിച്ചോടിയത്. വീട്ടിൽ നിന്നും സ്വർണവും പണവുമെല്ലാം എടുത്താണ് മമ്ത സ്ഥലംവിട്ടതെന്ന് ഇവരുടെ ഭർത്താവ് സുനിൽ കുമാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ലോറി ഡ്രൈവറാണ് മമ്തയുടെ ഭർത്താവ് സുനിൽ കുമാർ. ദീർഘദൂര യാത്രകൾ പോകുന്ന ഇയാൾ മാസത്തിൽ രണ്ടു ദിവസം മാത്രമാണ് വീട്ടിലെത്തുക. സുനിൽ കുമാർ – മമ്ത ദമ്പതികൾക്ക് നാലു മക്കളാണുള്ളത്. ഇതിൽ മകളുടെ വിവാ​​​ഹം 2022ൽ നടന്നു. ഷൈലേന്ദ്ര എന്നയാളുടെ മകനുമായാണ് വിവാ​​ഹം നടന്നത്. വിവാഹ ശേഷം ഷൈലേന്ദ്ര തന്റെ മകന്റെ ഭാര്യവീട്ടിലെ നിത്യ സന്ദർശകനായി. ഇങ്ങനെയാണ് ഷൈലേന്ദ്രയും മമ്തയുമായി അടുക്കുന്നത്. തുടർന്ന് ഇയാൾ എല്ലാ ദിവസവും രാത്രിയിൽ മമ്തയെ കാണാനെത്തി പുലർച്ചെയാണ് മടങ്ങിയിരുന്നത്. ഇത് മമ്തയുടെ ബന്ധുക്കൾ മനസിലാക്കുകയും ബന്ധം വിലക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും നാടുവിട്ടത്.

ലോറി ഡ്രൈവറായ സുനിൽ ദൂരയാത്രകൾക്കായി പോകാറുണ്ടെന്നും അച്ഛൻ വീട്ടിൽനിന്നു പോയി കൃത്യം മൂന്നാം ദിവസം അമ്മ ഷൈലേന്ദ്രയെ വീട്ടിലേക്ക് വിളിച്ചുവരുത്തുമെന്നും മകൻ പൊലീസിൽ മൊഴി നൽകി. അയാൾ വരുമ്പോഴൊക്കെ അമ്മ തങ്ങളോട് മറ്റൊരു മുറിയിൽ പോയിരിക്കാൻ പറയുമെന്നും മകൻ പറഞ്ഞു.

മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് താൻ വീട്ടിലേക്ക് വന്നിരുന്നതെന്ന് മമ്തയുടെ ഭർ‌ത്താവായ സുനിൽ കുമാർ പറഞ്ഞു. ലോറിയിൽ പോകുമ്പോൾ വീട്ടിൽ കൃത്യമായി എത്താൻ കഴിഞ്ഞില്ലെങ്കിലും പണം അയച്ചു നൽകുമായിരുന്നു. പക്ഷേ താൻ വീട്ടിലില്ലാത്ത സമയം ഭാര്യ ഷൈലേന്ദ്രയെ സ്ഥിരം വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നെന്നും സുനിൽ കുമാർ പറഞ്ഞു. ഷൈലേന്ദ്ര രാത്രി കാലങ്ങളിലാണ് പതിവായി എത്തിയിരുന്നത്. നേരം പുലരുമ്പോൾ തന്നെ ഇയാൾ തിരിച്ചുപോകുന്നതും കാണാമായിരുന്നെന്ന് അയൽവാസിയായ അവദേശ് കുമാർ പറഞ്ഞു. ബന്ധുക്കൾ ആയതിനാൽ സംശയിച്ചിരുന്നില്ലെന്നും അവദേശ് പറഞ്ഞു.

ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുനിൽ കുമാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സുനിൽകുമാറിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

അടുത്തിടെയാണ് ഉത്തർപ്രദേശിൽ മകളുടെ പ്രതിശ്രുത വരനൊപ്പം വീട്ടമ്മ ഒളിച്ചോടിയത്. വീട്ടമ്മയുടെ ഭർത്താവ് പരാതി നൽകിയതിന് പിന്നാലെ ഇരുവരും പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തിരുന്നു. വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേയാണ് പ്രതിശ്രുത വരനുമായി സപ്ന ദേവി എന്ന വീട്ടമ്മ രാഹുൽ എന്ന യുവാവുമായി ഒളിച്ചോടിയത്. മകളുടെ വിവാഹം നടക്കേണ്ട അതേ ദിവസം തന്നെയാണ് ഉത്തർപ്രദേശിലെ ദാഡോൺ പൊലീസ് സ്റ്റേഷനിൽ ഇരുവരും കീഴടങ്ങിയത്. മകളുടെ പ്രതിശ്രുത വരനൊപ്പം രക്ഷപ്പെട്ടതിന് പിന്നിലെ കാരണങ്ങൾ സപ്ന ദേവി വിശദീകരിച്ചു. തങ്ങൾ എങ്ങനെ രക്ഷപ്പെട്ടുവെന്നും തിരിച്ചുവരാൻ തീരുമാനിച്ചതെന്തിനാണെന്നും രാഹുൽ പോലീസിനോട് വ്യക്തമാക്കി.

തൻ്റെ ഭർത്താവ് മദ്യപിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്യാറുണ്ടെന്നും അത് കൊണ്ടാണ് താൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് സ്വപ്ന പറയുന്നത്. മകൾ പോലും തന്നോട് ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്നും സ്വപ്ന ആരോപിച്ചു. എന്ത് സംഭവിച്ചാലും ഞാൻ രാഹുലിനോടോപ്പം ജീവിക്കുമെന്നും സ്വപ്ന പറഞ്ഞു. ലക്ഷക്കണക്കിന് രൂപയും ആഭരണങ്ങളുമായാണ് താൻ രാഹുലിനൊപ്പം പോയതെന്ന കുടുംബത്തിൻ്റെ ആരോപണവും സ്വപ്ന നിഷേധിച്ചു. ഞാൻ പോകുമ്പോൾ ഒരു മൊബൈലും 200 രൂപയും മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂവെന്നും അവർ പറഞ്ഞു.

അതേസമയം സ്വപ്ന ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് താൻ അവരോടൊപ്പം ഒളിച്ചോടിയതെന്ന് രാഹുൽ കുമാർ പറഞ്ഞു. അലിഗഡ് ബസ് സ്റ്റോപ്പിൽ എത്തിയില്ലെങ്കിൽ മരിക്കുമെന്ന് അവർ എന്നോട് പറഞ്ഞു. അങ്ങനെയാണ് ഞാൻ പോയത്. ഞങ്ങൾ ആദ്യം ലഖ്‌നൗവിലേക്കും അവിടെ നിന്ന് മുസാഫർപൂരിലേക്കും പോയിയെന്നും രാഹുൽ പറഞ്ഞു. പൊലീസ് ഞങ്ങളെ തിരയുന്നുണ്ടെന്ന് അറിഞ്ഞപ്പോളാണ് തിരിച്ചുവരാൻ തീരുമാനിച്ചതെന്നും രാഹുൽ പറഞ്ഞു. ഭർത്താവും ഭർതൃവീട്ടുകാരും സ്വപ്നയെ പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും രാഹുൽ ആരോപിച്ചു.

ഇരുവരും ഒളിച്ചോടിയതിനെ തുടർന്ന് വധുവിന്റെ പിതാവ് ജിതേന്ദ്ര കുമാർ പരാതി നൽകിയിരുന്നു. രാഹുൽ തന്റെ മകളോട് വളരെ അപൂർവമായി മാത്രമേ സംസാരിക്കാറുള്ളൂവെന്നും എന്നാൽ സപ്ന ദേവിയുമായി സംസാരിക്കാൻ 20 മണിക്കൂറിലധികം ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതെസമയം സ്വപ്നയെ തിരികെ വേണ്ടയെന്നും അവർ കൊണ്ടുപോയ സാധനങ്ങൾ മാത്രമേ ഞങ്ങൾക്ക് വേണ്ടുവെന്നും സ്വപ്നയുടെ സഹോദരൻ ദിനേശ് പറഞ്ഞു. ഭർത്താവ് തന്നെ മർദിക്കാറുണ്ടെന്ന സ്വപ്നയുടെ ആരോപണവും അദ്ദേഹം നിഷേധിച്ചു. മാസങ്ങളോളം അവരുടെ വീട്ടിൽ താമസിച്ചിരുന്നു. അങ്ങനെയൊന്നും ഒരിക്കലും കണ്ടിട്ടില്ലയെന്നുംസഹോദരൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts