Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ വ​കു​പ്പി​നു​കീ​ഴി​ലെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കേ​ര​ള സി​ഡ്‌​കോ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ര്‍ഷം ക​ര​സ്ഥ​മാ​ക്കി​യ​ത് ച​രി​ത്ര​നേ​ട്ടം. പ്ര​വ​ര്‍ത്ത​ന​ലാ​ഭം ഇ​ര​ട്ടി​യാ​ക്കി​യും വി​റ്റു​വ​ര​വ് ഒ​മ്പ​തു വ​ര്‍ഷ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന തു​ക​യാ​യ 238 കോ​ടി​യി​ല്‍ എത്തിച്ചുമാണ് സിഡ്കോ നേട്ടം സ്വന്തമാക്കിയത്.

സി​ഡ്കോ 2.83 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന ലാ​ഭ​മാ​ണ് 2024-25ല്‍ കൈ​വ​രി​ച്ച​ത്. മു​ന്‍ സാ​മ്പ​ത്തി​ക വ​ർ​ഷം 202 കോ​ടി​യു​ടെ വി​റ്റു​വ​ര​വും 1.41 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ലാ​ഭ​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം​വ​ർ​ഷ​വും 200 കോ​ടി രൂ​പ​യ്ക്കു​മേ​ൽ വി​റ്റു​വ​ര​വ് നേ​ടാ​ന്‍ സി​ഡ്കോ​ക്ക്​ ക​ഴി​ഞ്ഞ​ത് എം.​എ​സ്.​എം.​ഇ യൂ​ണി​റ്റു​ക​ൾ​ക്ക് പ്ര​ചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വു​മാ​കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു. സി​ഡ്കോ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​പു​ല​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സി​ഡ്‌​കോ​യു​ടെ അ​സം​സ്കൃ​ത വ​സ്തു വി​പ​ണ​ന വി​ഭാ​ഗം നേ​ടി​യ 156.61 കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വ് ഒ​മ്പ​തു വ​ര്‍ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന തു​ക​യാ​ണ്. 60 വ്യ​വ​സാ​യ എ​സ്റ്റേ​റ്റു​ക​ളി​ലാ​യി 1470 യൂ​നി​റ്റു​ക​ളു​ള്ള വ്യ​വ​സാ​യ എ​സ്റ്റേ​റ്റ് ഡി​വി​ഷ​ന്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​റ്റു​വ​ര​വാ​യ 14.56 കോ​ടി രൂ​പ​യാ​ണ് ക​ഴി​ഞ്ഞ വ​ര്‍ഷം നേ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts