Your Image Description Your Image Description

ഭോപ്പാല്‍: രാത്രി വൈകി അമ്പലത്തിൽ പ്രാർത്ഥിക്കാനെത്തിയത് പത്ത് കാറുകളിലായി 30 ഓളം യുവാക്കൾ. ​ഗേറ്റടച്ചതിനാൽ അമ്പലത്തിൽ കയറാൻ വിസമ്മതിച്ച പൂജാരിയെ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചു. മധ്യപ്രദേശിലെ ഒരു അമ്പലത്തിലാണ് പാതിരാത്രി പ്രാർത്ഥിക്കാനെത്തിയ 30 ഓളം യുവാക്കൾ ചേർന്ന് പൂജാരിയെ മർദ്ദിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.

പത്തോളം കാറുകളിലായെത്തിയ സംഘമാണ് പുരോഹിതനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. ജിത്തു രഘുവാന്‍ഷി എന്ന യുവാവും സംഘവുമാണ് അതിക്രമം കാണിച്ചത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ഗേറ്റ് അടച്ചെന്നും ഇനി അമ്പലത്തിലേക്ക് കയറാന്‍ സാധിക്കില്ലെന്നും പറഞ്ഞ പുരോഹിതനെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ അകത്തു കയറിയത്. തന്നെ യുവാക്കള്‍ മര്‍ദിക്കുകയും ചെയ്തെന്ന് പുരോഹിതന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അക്രമത്തിന് ശേഷം ഇവര്‍ അമ്പലത്തില്‍ കയറി പ്രാര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

വിഷയത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അമ്പലത്തിന്‍റെ പരിസരങ്ങളിലായുള്ള 50 ഓളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts