Your Image Description Your Image Description

ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ തോൽവിയിൽ പ്രതികരണവുമായി പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യർ. തോൽവി തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ശ്രേയസ് അയ്യർ പറഞ്ഞത്. സത്യം പറഞ്ഞാൽ, പഞ്ചാബ് നേടിയത് മികച്ചൊരു ടോട്ടൽ ആയിരുന്നു. എന്നാൽ സൺറൈസേഴ്സ് രണ്ട് ഓവറുകൾ ബാക്കി നിർത്തി മത്സരം പിന്തുടർന്ന് വിജയിച്ചു. എനിക്ക് ചിരിയാണ് വരുന്നത്. മത്സരശേഷം ശ്രേയസ് അയ്യർ പ്രതികരിച്ചു. മത്സരത്തിൽ പഞ്ചാബ് താരങ്ങൾ ബൗളിങ്ങിലും ഫീൽഡിങ്ങിലും വരുത്തിയ പിഴവുകളെക്കുറിച്ചും ശ്രേയസ് സംസാരിച്ചു.

പഞ്ചാബ് താരങ്ങൾക്ക് ക്യാച്ചുകൾ എടുക്കാമായിരുന്നു. അഭിഷേക് ശർമ നിരവധി തവണയാണ് ക്യാച്ചുകളിൽ നിന്ന് രക്ഷപെട്ടത്. അഭിഷേകിന്റെ പ്രകടനം അസാധാരണമായിരുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ, പഞ്ചാബിന്റെ ബൗളിങ് മോശമായിരുന്നു. പഞ്ചാബ് പുതിയ പദ്ധതികൾ രൂപീകരിക്കണം. തെറ്റുകൾ തിരുത്തേണ്ടതുണ്ട്. ശ്രേയസ് വ്യക്തമാക്കി. ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ എട്ട് വിക്കറ്റിന്റെ വിജയമാണ് സൺറൈസേഴ്സ് നേടിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 245 റൺസെടുത്തു. 82 റൺസെടുത്ത ശ്രേയസ് അയ്യരാണ് പഞ്ചാബ് നിരയിലെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ 18.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് വമ്പൻ വിജയലക്ഷ്യം മറികടന്നു. അഭിഷേക് ശർമ 141 റൺസും ട്രാവിസ് ഹെഡ് 66 റൺസും നേടി. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ നേടിയ 171 റൺസാണ് സൺറൈസേഴ്സ് വിജയത്തിൽ നിർണായകമായത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts