Your Image Description Your Image Description

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യ ബെസ് പദ്ധതി നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഈ ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതിയിലൂടെ പകൽ സമയത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ഉന്നതശേഷിയുള്ള ബാറ്ററികളിൽ ശേഖരിച്ച്, വൈദ്യുതി ഉപയോഗം കൂടിയ വൈകുന്നേരങ്ങളിൽ ലഭ്യമാക്കും. ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റം ആണ് ബെസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നത്.

കാസർകോട് മൈലാട്ടി 220 കെ വി സബ്‌സ്റ്റേഷൻ പരിസരത്താണ് സംസ്ഥാനത്തെ ആദ്യ ബെസ് പദ്ധതി നടപ്പാക്കുന്നത്. ഇത്തരം പദ്ധതികൾ വിജയകരമായി നടപ്പാക്കി പരിചയമുള്ള സോളാർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് കെ എസ് ഇ ബി ഈ പദ്ധതി നടപ്പാക്കുന്നത്. 4 മണിക്കൂർ തുടർച്ചയായോ അല്ലാതെയോ വൈദ്യുതി ലഭ്യമാക്കാനാകുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത് എന്ന സവിശേഷതയും ഉണ്ട്.

സംസ്ഥാനത്തിനോ കെ എസ് ഇ ബിക്കോ പ്രാരംഭ മുതൽമുടക്കില്ല എന്നതാണ് മറ്റൊരു വലിയ സവിശേഷത. പദ്ധതി പി പി പി മാതൃകയിൽ നടപ്പാക്കുന്നതിന്റെ കരാർ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സാന്നിധ്യത്തിൽ കെ എസ് ഇ ബി, സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts