Your Image Description Your Image Description

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് വ്യവസായി ബോബി ചെമ്മണ്ണൂർ. നടി ഹണി റോസുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങിയതിന് പിന്നാലെ ബോചെ കുംഭമേളയിലെ വൈറൽ താരം മോണാലിസയെ കേരളത്തിലെത്തിച്ച് തന്റെ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനം നടത്തിയിരുന്നു. ഇപ്പോഴിതാ, ബോച്ചെയുടെ മറ്റൊരു ജ്വല്ലറി ഉദ്ഘാടനം ചെയ്യാനെത്തിയ നടി അമല പോളിന് അദ്ദേഹം നൽകിയ സമ്മാനമാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്.

ബോബി ചെമ്മണ്ണൂർ ഇന്റർനാഷണലിന്റെ കാസർകോ‌ട് ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് നടി അമല പോൾ എത്തിയത്. സോഷ്യൽ മീഡിയ വൈറൽ താരം ഡോളി ചായ്‌വാലയും അമല പോളും ചേർന്നായിരുന്നു ഉ​ദ്ഘാടനം നിർവഹിച്ചത്. ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ ​സി​നി​മാ​താ​രം​ ​മോ​ളി​ ​ക​ണ്ണ​മാ​ലി​ക്ക് ​ ​ബോ​ചെ​ ​അ​ഞ്ച് ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി​ ​ആ​ദ​രി​ക്കുകയും ചെയ്തു. മോളി കണ്ണമാലിയുടെ ആരോ​ഗ്യപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്തായിരുന്നു ഈ നടപടി. എന്നാൽ, സൈബറിടങ്ങളിൽ ചർച്ചയാകുന്നത് ബോച്ചെ നടി അമല പോളിന് നൽകിയ സമ്മാനമാണ്.

ഉദ്ഘാടന ചടങ്ങിനിടെ ഒരു ഡയമണ്ട് നെക്ലസാണ് ബോച്ചെ അമല പോളിന് നൽകിയത്. ഈ നെക്‌ലസിന് നാലു കോടി രൂപയാണ് വില എന്നാണ് ബോബി ഉദ്ഘാടന വേദിയിൽ വച്ച് പറ‌ഞ്ഞത്. ഈ നെക്‌ലെസ് ബോചെ അമല പോളിന് സൗജന്യമായി നൽകിയോ എന്നാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്തത്. എന്നാൽ നെക്‌ലസ് വാങ്ങുന്നവർക്ക് തന്റെ സുരക്ഷാ പടയെ കൂടി വിട്ടുകൊടുക്കേണ്ടി വരും എന്നാണ് ബോചെ പറഞ്ഞത്.

ഭർത്താവ് ജഗത് ദേശായിയുടെ ഒപ്പമാണ് അമല പോൾ എത്തിയത്. മലയാളത്തിലെക്കാൾ തമിഴിലും അന്യഭാഷകളിലും ആരാധകരുള്ള താരമാണ് അമല. ഒരു സിനിമയ്ക്ക് ഒന്നു മുതൽ രണ്ടുകോടി രൂപ വരെയാണ് അമല പോളിന്റെ പ്രതിഫലം. ആഡംബര കാറിന്റെ കമനീയ ശേഖരം തന്നെ താരത്തിനുണ്ട്. ഇതിനിടെയാണ് ജുവലറി ഉദ്ഘാടനത്തിന് അമല പോൾ ബോചെയുടെ പക്കൽ നിന്നും ഡയമണ്ട് നെക്‌ലസ് ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ പുറത്തുവന്നത്. വിലയേറിയ ആ നെക്‌ലസ് അവതരിപ്പിക്കുക എന്ന ചടങ്ങായിരുന്നു അമല പോൾ നിർവഹിച്ചത് എന്നാണ് ബോചെയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.

അതേസമയം മകൻ പിറന്നതിൽ പിന്നെ അമല പോൾ പുതിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഭർത്താവിനൊപ്പം തിരുപ്പതി സന്ദർശിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts