Your Image Description Your Image Description

ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ജില്ലാതലയോഗം മെയ് ആറിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പാതിരപ്പള്ളി കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഈ പരിപാടിക്ക് പി.എ സിസ്റ്റം, എല്‍.ഇ.ഡി വിഡിയോ വാള്‍, ജനറേറ്റര്‍ എന്നിവ സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അംഗീകൃത ലൈസന്‍സ് പോലുള്ള കാര്യങ്ങളുടെ ഉത്തരവാദിത്തം ക്വട്ടേഷന്‍ നല്‍കുന്നവര്‍ക്കായിരിക്കും. ക്വട്ടേഷന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ആലപ്പുഴ എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ നല്‍കാം. അവസാന തീയതി ഏപ്രില്‍ 23 വൈകിട്ട് അഞ്ച് മണി. ഫോൺ:0477 -2251349

Leave a Reply

Your email address will not be published. Required fields are marked *

Related Posts