Your Image Description Your Image Description

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയില്‍ 3 ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ ശക്തമാക്കി. രസന മേഖലയിലെ വനപ്രദേശത്ത് മേല്‍ബാഗുകളുമായി 3 പേരെ സംശയാസ്പദമായ നിലയില്‍ കണ്ടെന്ന് ഒരു പുരോഹിതനാണ് വിവരം നല്‍കിയത്. പൊലീസും സിആര്‍പിഎഫും പ്രദേശം വളഞ്ഞിട്ടുണ്ട്. വനത്തിനുള്ളില്‍ തിരച്ചില്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു.

അതെസമയം ജമ്മു കാശ്മീരില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് പേര്‍ മരിച്ചു. ശ്രീനഗര്‍-ജമ്മു കശ്മീര്‍ പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചതായി അധികൃതര്‍ പറഞ്ഞു. നൂറിലധികം പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. മിന്നല്‍ പ്രളയവും തുടര്‍ച്ചയായ മഴയും കാരണം നിരവധിയിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ദേശീയപാതയിലെ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. പ്രളയ ബാധിത മേഖലകളില്‍ നിന്ന് 100 ലധികം ആളുകളെ രക്ഷപ്പെടുത്തി എന്ന് അധികൃതര്‍ അറിയിച്ചു. റംബാനിലെ സെരി ബാഗ്‌ന എന്ന ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts