Your Image Description Your Image Description

ഡൽഹി: 2,000 രൂപക്ക് മുകളിലുള്ള യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഇടപാടുകൾക്ക്‌ ചരക്ക് സേവന നികുതി (ജി.എസ്.ടി) ചുമത്താൻ പദ്ധതിയിടുന്നെന്ന വാദം തള്ളി കേന്ദ്ര സർക്കാർ. നിലവിൽ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അത്തരമൊരു നിർദ്ദേശം പരിഗണനയിലില്ലെന്നും ധനമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് 18 ശതമാനം ജി.എസ്.ടി ചുമത്താൻ സർക്കാർ പരിഗണിക്കുന്നുണ്ടെന്ന നിരവധി റിപ്പോർട്ടുകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഇത്തരം പോസ്റ്റുകൾക്ക് വിശദീകരണം ആയിട്ടാണ് ധനമന്ത്രാലയത്തിന്റെ ഈ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts