Your Image Description Your Image Description

കിച്ചു ടെല്ലസ്, ഗായത്രി സുരേഷ്, ശ്രുതി ജയൻ, പ്രേം നായർ, ജ്വൽ മനീഷ്, പളുങ്ക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി.എസ് വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘തയ്യൽ മെഷീൻ’. ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി. ‘കടത്തനാട്ടെ കളരിയിൽ’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലെ നായിക ഗായത്രി സുരേഷ് തന്നെയാണ് ആലപിച്ചിരിക്കുന്നത്.

ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എന്‍റർടെയിൻമെന്‍റ്സിന്‍റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമിക്കുന്നത്. രതീഷ് പട്ടിമറ്റം ആണ് സഹനിർമാതവ്. രാകേഷ് കൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. ചിത്രം ആഗസ്റ്റ് ഒന്നിന് തിയറ്ററിൽ എത്തും.

തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എഡിറ്റർ: അഭിലാഷ് ബാലചന്ദ്രൻ, മ്യൂസിക്ക്: ദീപക് ജെ.ആർ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ആർട്ട്: മഹേഷ് ശ്രീധർ, കോസ്റ്റ്യൂം: സുരേഷ് ഫിറ്റ്വെൽ, സൗണ്ട് മിക്സിങ്: ലൂമിനാർ സൗണ്ട് സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, അസോസിയേറ്റ് ഡയറക്ടർ: അനിൽ പി, വി.എഫ്.എക്സ്: എസ്.ഡി.സി, സ്റ്റിൽസ്: വിമൽ കോതമംഗലം, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിസൈൻസ്: സൂരജ് സുരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Posts