Your Image Description Your Image Description

ഹെൽമറ്റ് വെക്കാതെ ഇരുചക്ര വാഹനം ഓടിക്കുന്നത് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. എന്നാൽ അധികൃതരുടെ കണ്ണുവെട്ടിച്ച് നിയമം ലംഘിക്കുകയും അപകടത്തിൽ പെടുകയും ചെയ്യുന്നവരുടെ എണ്ണം ചെറുതല്ല. ഇതോടെ ഹെൽമറ്റ് നിർബന്ധമാക്കാൻ പുതിയ നിയമം നടപ്പാക്കാനൊരുങ്ങുകയാണ് മധ്യപ്രദേശിലെ ഇന്ദോർ ജില്ല. ആഗസ്റ്റ് ഒന്ന് മുതൽ ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ച് എത്തുന്നവർക്ക് പമ്പുകളിൽനിന്ന് പെട്രോൾ നൽകേണ്ടതില്ലെന്നാണ് അധികൃതരുടെ നിർദേശം.

സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ കമ്മിറ്റി ചെയർമാനും മുൻ ജഡ്ജിയുമായ ജസ്റ്റിസ് അഭയ് മനോഹർ സപ്രേയുടെ നിർദേശ പ്രകാരമാണ് ഇന്ദോറിൽ പുതിയ പരിഷ്കരണം വരുന്നത്. യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനായി ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും കാറിൽ സീറ്റ് ബെൽറ്റും ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക കാമ്പെയിൻ സംഘടിപ്പിക്കണമെന്നായിരുന്നു സപ്രേയുടെ നിർദേശം. ഇതോടെ ഇന്ദോറിൽ ആഗസ്റ്റ് ഒന്നുമുതൽ ഹെൽമറ്റില്ലാത്ത ഇരുചക്രവാഹന യാത്രികർക്ക് പെട്രോൾ നൽകേണ്ടെന്ന് നിർദേശം നൽകുകയായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ് ആശിഷ് സിങ് പറഞ്ഞു.

Related Posts