Your Image Description Your Image Description

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അവതാരകനും നടനുമായ രാജേഷ് കേശവന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഞായറാഴ്ച രാത്രി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിക്കിടയാണ് രാജേഷിന് ഹൃദയാഘാതം ഉണ്ടായത്. ഉടൻതന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആഞ്ജിയോപ്ലാസ്റ്റി നടത്തുകയും ചെയ്തു. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് രാജേഷിന്റെ ജീവൻ നിലനിർത്തുന്നത് എന്നാണ് സുഹൃത്തുക്കൾ പറയുന്നത്.ഡോക്ടർമാരുടെ സംഘം രാജേഷിന്റെ ആരോഗ്യനില വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

 

 

.

Related Posts