Your Image Description Your Image Description

കേരളത്തിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിവഴി ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. സംസ്ഥാനത്തുനിന്ന് കാൽലക്ഷം പേർ അപേക്ഷിച്ചു. നറുക്കെടുപ്പ് പൂർത്തിയാക്കി അടുത്ത ആഴ്ച അവസാന ലിസ്റ്റ് പുറത്തിറക്കും.

ഹജ്ജ് കമ്മിറ്റി വഴിയുള്ള അപേക്ഷിക്കേണ്ട സമയം ഇന്നലെ രാത്രിയാണ് അവസാനിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 25,437 പേരാണ് അപേക്ഷിച്ചത്. അപേക്ഷകരിൽ 4,956 പേർ 65 വയസ്സിന് മുകളിലുള്ള വിഭാഗത്തിലും 3,379 പേർ വിതൗട്ട് മഹ്‌റം വിഭാഗത്തിലുമാണ് അപേക്ഷിച്ചിട്ടുള്ളത്. 892 പേർ കഴിഞ്ഞ വർഷത്തെ ഹജ്ജിന് അപേക്ഷകരിൽ കാത്തിരിപ്പ് പട്ടികയിലുള്ളവരാണ്. ഈ മൂന്ന് വിഭാഗങ്ങൾക്കും നറുക്കെടുപ്പിൽ മുൻഗണന ലഭിക്കും. 16,210 പേരാണ് ജനറൽ വിഭാഗത്തിൽ അപേക്ഷിച്ചിട്ടുള്ളത്.

Related Posts