Your Image Description Your Image Description

സൗദി അറേബ്യയിലെ സ്‌കൂളുകളിൽ അധ്യയനം വീണ്ടും രണ്ട് സെമസ്റ്റർ രീതിയിലേക്ക് മാറ്റാൻ തീരുമാനമായി. നിലവിൽ നാല് വർഷമായി തുടരുന്ന മൂന്ന് സെമസ്റ്റർ സമ്പ്രദായം ഇതോടെ അവസാനിക്കും. അടുത്ത അധ്യയന വർഷം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ നിയോമിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. വിദ്യാഭ്യാസ മേഖലയിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുമായി നടത്തിയ വിശദമായ പഠനങ്ങൾക്ക് ശേഷമാണ് പുതിയ മാറ്റം. വിദ്യാഭ്യാസത്തിന്റെ നിലവാരം സെമസ്റ്ററുകളുടെ എണ്ണത്തെ ആശ്രയിക്കുന്നില്ലെന്ന് ഈ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.

Related Posts