Your Image Description Your Image Description

സൗദിയിൽ ഹുറൂബ് (തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയ) കേസിൽ ഉൾപ്പെട്ട ഗാർഹിക തൊഴിലാളികൾക്ക് പദവി ശരിയാക്കാൻ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവദിച്ച സമയപരിധി അവസാനിക്കാൻ മൂന്ന് മാസം കൂടി. കഴിഞ്ഞ മെയ് 11 ആണ് മാനവ വിഭവശേഷി മന്ത്രാലയം ഹുറൂബ് ആയ ഗാർഹിക തൊഴിലാളികൾക്ക് അവരുടെ പദവി ശരിയാക്കാൻ 2025 നവംബർ 11 വരെ അവസരം നൽകിയത്.

സമയപരിധി അവസാനിക്കുന്നതിന് മുമ്പ് പദവി ശരിയാക്കാൻ മുൻകൈയെടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ‘മുസാനിദ്’ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ച് നടപടിക്രമങ്ങൾ സ്വയമേ പൂർത്തിയാക്കുന്നതിലൂടെ പുതിയ തൊഴിലുടമകൾക്ക് ഹുറൂബ് ആയ തൊഴിലാളികളുടെ പദവി ശരിയാക്കാൻ കഴിയും. അതുവഴി തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുനൽകുന്നതിനും സഹായിക്കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പറഞ്ഞു.

Related Posts