Your Image Description Your Image Description

ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. ജിദ്ദ ജാമിയ ഖുവൈസിൽ താമസിക്കുന്ന കോഴിക്കോട് കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്.

ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. വാഹനം ഓടിച്ചിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശി ഷൗക്കത്തലി സാരമായ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ജിദ്ദയിൽ നിന്ന് 200 കിലോമീറ്റർ അകലെ അലിത്തിന് സമീപം പുലർച്ചെ ആണ് അപകടം നടന്നത്. മാതാവ്: ഷറീന. സഹോദരങ്ങള്‍: ആദിൽഷ, ജന്ന ഫാത്തിമ.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts