Your Image Description Your Image Description

സൗദിയിൽ തൊഴിൽ കരാറില്ലാതെ 60 ദിവസത്തിലധികം തങ്ങിയാൽ ‘ഹുറൂബ്’ ആയി പരിഗണിക്കും.ജവാസത്തിന്റെ ജുബൈൽ ബ്രാഞ്ച്​ ഇൻഫോർമേഷൻ ഡെസ്​കിൽനിന്ന്​ വെളിപ്പെടുത്തിയതാണ്​ ഇക്കാര്യം. തൊഴിലുടമയുടെ കീഴിൽനിന്ന്​ ഒളിച്ചോടിയെന്ന്​ രേഖപ്പെടുത്തി കേസെടുക്കുന്ന നടപടിക്രമത്തെയാണ്​ ‘ഹുറൂബ്​’ എന്ന്​ പറയുന്നത്​.

തൊഴിൽ ദാതാവ് ജോലിയിൽനിന്നും ഒഴിവാക്കുകയോ മറ്റെന്തെങ്കിലും കാരണത്താൽ തൊഴിൽ നഷ്​ടപ്പെടുകയോ ചെയ്ത ശേഷം ‘ഖിവ’ പോർട്ടലിൽ കരാർ റദ്ദു ചെയ്ത് മറ്റൊരു തൊഴിൽ കണ്ടെത്താനുള്ള പരമാവധി കാലാവധി 60 ദിവസമാണ്. ഈ 60 ദിവസത്തിനുള്ളിൽ തൊഴിലാളി മറ്റൊരു തൊഴിൽ ദാതാവിനെ കണ്ടെത്തുകയും ഖിവ പോർട്ടലിൽ പുതിയ തൊഴിൽ കരാർ രജിസ്​റ്റർ ചെയ്​തു സ്‌പോൺസർഷിപ് മാറുകയും ചെയ്യണം. അല്ലാത്ത പക്ഷം നിലവിലെ സ്പോൺസറോ തൊഴിലാളിയോ അറിയാതെ സ്വയമേവ സിസ്​റ്റത്തിൽ ‘ഹുറൂബി’ൽ ആകും. പിന്നീട് നാടുകടത്തൽ കേന്ദ്രം വഴി സൗദിയിൽനിന്നും നാട് കടത്തപ്പെടുകയും ചെയ്യും. നിലവിൽ നാല്​ കേസുകൾ ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts