Your Image Description Your Image Description

ടൂറിസ്റ്റുകൾക്കും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും വേണ്ടി വാറ്റ് റീഫണ്ട് പദ്ധതിക്ക് സൗദി അറേബ്യ തുടക്കമിട്ടു. സകാത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം, അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന സന്ദർശകർക്ക് വാറ്റ് തുക പൂർണ്ണമായി, അതായത് 15% തിരികെ ലഭിക്കും.

രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുക, സന്ദർശകർക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. 1,442 അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ഈ സേവനം ലഭ്യമാകും. 18 വയസ്സിന് മുകളിലുള്ള വിദേശികൾക്കും താത്കാലിക ജിസിസി സന്ദർശകർക്കും മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.

Related Posts