Your Image Description Your Image Description

സൗദിയില്‍ നിയമ ലംഘനങ്ങളിലേര്‍പ്പെടുന്ന ട്രക്കുകള്‍ക്കെതിരെ നടപടി കടുപ്പിച്ച് ഗതാഗത മന്ത്രാലയം. ഏപ്രിലില്‍ 1400ലേറെ നിയമ ലംഘനങ്ങളാണ് പിടികൂടിയത്. തലസ്ഥാന നഗരമായ റിയാദിലാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ. എട്ട് വിദേശ ട്രക്കുകള്‍ പിടിച്ചെടുത്തതായും ഗതാഗത അതോറിറ്റി വെളിപ്പെടുത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന ട്രക്കുകള്‍ക്കെതിരെ കടുത്ത പിഴയുള്‍പ്പെടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

പിടിച്ചെടുത്ത വിദേശ ട്രക്കുകള്‍ക്ക് ഒന്നിന് 10,000 റിയാൽ വീതമാണ് പിഴ ചുമത്തുന്നത്. ഒപ്പം 15 ദിവസത്തെ ജയിൽ ശിക്ഷയും ലഭ്യമാക്കിയതായി ഗതാഗത അതോറിറ്റി വെളിപ്പെടുത്തി. ഇതാദ്യമായാണ് നിയമലംഘനങ്ങള്‍ക്ക് ജയില്‍ ശിക്ഷ കൂടി ലഭ്യമാക്കുന്നത്. ഇത്തരം ട്രക്കുകളുടെ ആവർത്തിച്ചുള്ള ലംഘനങ്ങള്‍ക്ക് പിഴകള്‍ ഇരട്ടിയായി വര്‍ധിപ്പിക്കും. പരമാവധി 80000 റിയാൽ വരെ പിഴയും 60 ദിവസം വരെ ജയില്‍ ശിക്ഷയും ഇത്തരം ഘട്ടങ്ങളില്‍ ചുമത്തും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts