Your Image Description Your Image Description

വാട്‌സ്ആപ്പ് അപ്‍ഡേറ്റുകൾ അവതരിപ്പിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഇപ്പോഴിതാ തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യുമ്പോൾ ഉപയോക്താക്കളെ അറിയിക്കുന്ന ഒരു പുതിയ ഫീച്ചർ ഒരുക്കാൻ പോകുകയാണ് വാട്‌സ്ആപ്പ്.

നിങ്ങളുടെ പ്രിയപ്പെട്ട കോൺടാക്റ്റുകളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകളെക്കുറിച്ച് വാട്‌സ്ആപ്പ് നിങ്ങളെ അറിയിക്കുന്ന ഫീച്ചറാണ് ഉടൻ വരുന്നത് എന്ന് ട്രാക്കറായ വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയ്‌ഡിനുള്ള വാട്‌സ്ആപ്പ് ബീറ്റ 2.24.22.21 അപ്‌ഡേറ്റിൽ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായുള്ള അറിയിപ്പ് ഫീച്ചർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഒരു പ്രത്യേക കോൺടാക്റ്റ് പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം അറിയിപ്പ് ലഭിക്കണോ വേണ്ടയോ എന്ന് ഉപയോക്താക്കൾക്ക് നേരിട്ട് തിരഞ്ഞെടുക്കാനും പുതിയ ഫീച്ചർ അനുവദിക്കും. ഉപയോക്താക്കൾക്ക് അവർ കാണുന്ന കോൺടാക്റ്റിനായുള്ള അലേർട്ടുകൾക്കായി ഒരു പ്രത്യേക ഓപ്ഷൻ ഉപയോഗിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റ് വിൻഡോയിൽ നിന്ന് നേരിട്ട് ഈ അറിയിപ്പുകൾ കൈകാര്യം ചെയ്യാൻ സാധിക്കും.

അതേസമയം ഒരു പ്രത്യേക കോൺടാക്റ്റിനായി ഈ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയാൽ ആ വ്യക്തി ഒരു പുതിയ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോഴെല്ലാം വാട്‌സ്ആപ്പ് ഉടനെ അറിയിപ്പ് അയയ്ക്കും. വാട്‌സ്ആപ്പ് അയക്കുന്ന ഈ അറിയിപ്പിൽ കോൺടാക്റ്റിന്‍റെ പേരും പ്രൊഫൈൽ ചിത്രവും ഉൾപ്പെടും.

Related Posts