Your Image Description Your Image Description

സ്ത്രീകളില്‍ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായനാനുഭവങ്ങള്‍ പങ്ക് വെക്കുന്ന ‘വായനാ ചിറക്’ പരിപാടി സംഘടിപ്പിച്ചു. കുടുബശ്രീ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ജെന്‍ഡര്‍ റസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. വായനയിലൂടെ ലോകത്തെ അറിയാനും പൊതുബോധം വര്‍ധിപ്പിക്കാനാവുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സ്ത്രീകള്‍ക്ക് മാത്രമായി വായനചര്‍ച്ചകള്‍ക്കുള്ള ഇടമുണ്ടാവുന്നതിന്റെ പ്രാധാന്യം വളരെ വലുതാണെന്നും പ്രസിഡന്റ് കൂട്ടിചേര്‍ത്തു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി, സരസ്വതിയുടെ സ്ഥൂണാകര്‍ണന്‍ തുടങ്ങി വിവിധ പുസ്തകങ്ങളുടെ വായനാനുഭവങ്ങള്‍ പരിപാടിയില്‍ അവതരിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രീയ കെ ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി. റൂബിന്‍ ചാണ്ടിയുടെ 90 ഡേയ്‌സ് ടു ലൈഫ്, റെജിന റഹ്മാന്റെ ലവി തുടങ്ങിയ പുസ്തകങ്ങള്‍ ജില്ലാ ജെന്‍ഡര്‍ റസോഴ്‌സ് സെന്ററിന്റെ വായനശാലയിലേക്ക് കൈമാറി. എസ്. ഗ്രീഷ്മ, എസ്.അനുരാധ, ആര്‍ ശ്രേയ, കുടുംബശ്രി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാ ജെന്‍ഡര്‍ റസോഴ്‌സ് സെന്ററിലാണ് വായനാശാല സജ്ജീകരിച്ചിട്ടുള്ളത്. 250 ഓളം അംഗത്വമുള്ള ലൈബ്രറിയില്‍ 200ല്‍ അധികം പുസ്തകങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Related Posts