Your Image Description Your Image Description

കൊല്ലം: പുനലൂരിൽ സ്കൂളിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്തു കടന്ന് വിദ്യാർഥികൾക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ പോലീസ് പിടികൂടി. സംഭവത്തിൽ ഓട്ടോ ഡ്രൈവറായ ഇളമ്പല്‍ ശ്രീകൃഷ്ണവിലാസത്തില്‍ ശിവപ്രസാദ് (39) ആണ് അറസ്റ്റിലായത്. പുനലൂര്‍ ഓട്ടോ സ്റ്റാന്‍ഡിൽ കിടന്ന് ഓട്ടോയോടിക്കുന്ന ഇയാളെ പുനലൂര്‍ പോലീസ് ആണ് പിടികൂടിയത്.

കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ഉച്ചഭക്ഷണ ഇടവേളയില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ പ്രതി സ്‌കൂളിന്റെ ഇരുമ്പുഗേറ്റുചാടി അകത്തുകടന്ന് നഗ്നതാപ്രദർശനം നടത്തുകയായിരുന്നുവെന്ന് എസ്എച്ച്ഒ ടി. രാജേഷ്‌കുമാര്‍ പറഞ്ഞു. ഇതോടെ അധ്യാപകര്‍ ഫോണില്‍ ദൃശ്യങ്ങൾ പകർത്തുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. വിദ്യാര്‍കളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ചെയ്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

പ്രതിയായ ശിവപ്രസാദ് മാനസികവെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പിടിയിലായിട്ടുള്ള ആളാണെന്ന് സ്എച്ച്ഒ പറഞ്ഞു.

Related Posts