Your Image Description Your Image Description

ബെംഗളൂരു: കർണാടകയിലെ രാ​മ​ന​ഗ​ര​യി​ൽ സ്കൂട്ടറിൽ സ​ഞ്ച​രി​ച്ച യു​വ​തി​യെ പു​ലി ആ​ക്ര​മി​ച്ച് പരിക്കേൽപ്പിച്ചു . കെം​പ​ഗൗ​ഡ​ന​ദൊ​ഡ്ഡി​ക്ക് സ​മീ​പം ചൊ​വ്വാ​ഴ്ച വൈകീട്ടാണ് സം​ഭ​വം നടന്നത്. ആക്രമണത്തെ തുടർന്ന് യുവതി സ്‌കൂട്ടറിൽ നിന്ന് നിലത്ത് വീഴുകയും, ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ​ദ​റ​ഹ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മോ​ൻ റാം ​മ​ന്നാ​റി​ന്റെ ഭാ​ര്യ എ​ൻ. മാ​ന​സ​ക്കാ​ണ് (35) പ​രി​ക്കേ​റ്റ​ത്. യുവതിയെ അക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചു.

സ്കൂ​ളി​ൽ​ നി​ന്ന് കു​ട്ടി​യെ കൂ​ട്ടി​വ​രാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പോ​ക​വെ കെം​പ​ഗൗ​ഡ​ന​ദൊ​ഡ്ഡി ബൈ​പാ​സി​ന് സ​മീ​പ​​മെ​ത്തി​യ​പ്പോ​ൾ പു​ള്ളി​പ്പു​ലി ചാ​ടി​വീ​ഴു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ​നി​ന്ന് നി​ല​ത്തു​വീ​ണ മാ​ന​സ​യെ പു​ലി ക​ടി​ച്ചു​വ​ലി​ച്ചി​ഴ​ച്ചു. ശ​രീ​ര​ത്തി​ൽ പു​ലി​യു​ടെ പ​ല്ല് ആ​ഴ്ന്നി​റ​ങ്ങി​യ​തി​ന്റെ മു​റി​വു​ക​ളു​ണ്ട്. നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യാ​ണ് യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രെ രാ​മ​ന​ഗ​ര​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി.

കഴിഞ്ഞ ദിവസം സമാനമായി തിരുപ്പതിയിൽ ബൈക്കിൽ പോയ രണ്ടുപേരെ പുലി ആക്രമിച്ചു. തിരുപ്പതിക്ക് സമീപം ഒരു കാറിന്റെ ഡാഷ്‌കാമിൽ പതിഞ്ഞിരിക്കുന്ന വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമത്തിൽ പ്രചരിച്ചിരുന്നു. റോഡിന്റെ എതിർ വശത്ത് നിന്ന് പുള്ളിപ്പുലി പെട്ടെന്ന് പുറത്തേക്ക് ചാടുന്നത് വീഡിയോയിൽ കാണിക്കുന്നു. ഭാഗ്യവശാൽ, ബൈക്ക് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.

Related Posts