Your Image Description Your Image Description

സൂഖ് വാഖിഫിൽ നടന്ന പത്താമത് പ്രാദേശിക ഈത്തപ്പഴ മേളക്ക് സമാപനം. 90,600 സന്ദർശകരാണ് രണ്ടാഴ്ച നീണ്ട മേളയിലെത്തിയത്. പ്രാദേശിക ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയും ലക്ഷ്യമിട്ട് നടത്തുന്ന മേളയിൽ വിറ്റു പോയത് 170,403 കിലോഗ്രാം ഈത്തപ്പഴങ്ങളാണ്. 90,600 സന്ദർശകരാണ് ആകെയെത്തിയത്.

ഖലാസ് ഈത്തപ്പഴത്തിനായിരുന്നു ആവശ്യക്കാർ കൂടുതൽ. 75,658 കിലോഗ്രാം ഖലാസ് ആണ് വിറ്റുപോയത്. ഷീഷി ഈത്തപ്പഴമാണ് രണ്ടാമത്. വിറ്റത് 33,057 കിലോഗ്രാം. മറ്റു ഇനങ്ങളായ ഖനീസി 31,232 കിലോഗ്രാമും ബർഹി 18,772 കിലോഗ്രാമും വിറ്റഴിക്കപ്പെട്ടു. ഈത്തപ്പഴങ്ങളിലെ മറ്റിനങ്ങളിൽ 12,684 കിലോഗ്രാമിന്റെ വിൽപന നടന്നു. 2,057 കിലോയുടെ ഈത്തപ്പഴയിതര പഴവർഗങ്ങളും വിറ്റുപോയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

Related Posts