Your Image Description Your Image Description

റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് സാഹസം എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ എത്തി. ബൈജു സന്തോഷ്, ഭഗത് മാനുവൽ, കാർത്തിക്ക് യോഗേഷ്, എന്നിവരാണ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സീനിയർ നടന്മാരും നിരവധി പുതുതലമുറക്കാരും അണിനിരക്കുന്നതാണ് ഈ ചിത്രം. ആഗസ്റ്റ് എട്ടിനാണ് ചിത്രം തിയറ്ററിൽ എത്തുന്നത്.

ഫ്രണ്ട്റോ പ്രൊ ഡക്ഷൻസിന്‍റെ ബാനറിൽ റിനീഷ്.കെ.എൻ നിർമിക്കുന്ന ചിത്രം ബിബിൻ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്കു ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണിത്. 21 ഗ്രാം സംവിധാനം ചെയ്തതും ബിബിൻ കൃഷ്ണയാണ്.

ഹ്യൂമർ ആക്ഷൻ ഴോണറിലാണ് ചിത്രത്തിന്‍റെ അവതരണം. അജു വർഗീസ്, നരേൻ, ബാബു ആന്‍റണി, ശബരീഷ് വർമ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സ ജോസഫ്, വർഷ രമേഷ്, ജയശീ, ആൻസലിം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Related Posts