Your Image Description Your Image Description

പത്തനംതിട്ട: പത്തനംതിട്ടയിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ വടക്കടത്തുകാവ് പൊലീസ് എസ്ഐ കുഞ്ഞുമോൻ (51) ആണ് മരിച്ചത്. വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലാണ് സംഭവം നടന്നത്.

കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ ആയിരുന്നു കുഞ്ഞുമോന്റെ താമസം. ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള മുതിർന്ന ഉദ്യോ​ഗസ്ഥനാണ് കുഞ്ഞുമോൻ. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം.

Related Posts