Your Image Description Your Image Description

തിരുവനന്തപുരം: തിങ്കളാഴ്ച്ച മുതൽ സപ്ലൈകോ ഔട്ട്‍ലെറ്റുകളിൽ കുറഞ്ഞ വിലയിൽ വെളിച്ചെണ്ണ. 529 രൂപ വിലയുള്ള കേരഫെഡ് വെളിച്ചെണ്ണ ഒരു ലിറ്ററിന് 457 രൂപക്കാണ് നൽകുക. രണ്ട് ലക്ഷം ലിറ്റർ വെള്ളിച്ചെണ്ണ കുറഞ്ഞ വിലയ്ക്ക് കേരഫെഡ് സപ്ലൈ കോയ്ക്ക് നൽകി. ഒരു കാർഡിന് ഒരു ലിറ്റർ വെളിച്ചെണ്ണയാണ് ലഭിക്കുക.

അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരഫെഡ് ലാഭം ഒഴിവാക്കി സഹകരിക്കാമെന്ന് അറിയിച്ച മന്ത്രി, കേരഫെഡ് ഹോൾസെയിൽ വില മാത്രമേ ഈടാക്കു എന്നും വ്യക്തമാക്കി.

Related Posts