Your Image Description Your Image Description

നിരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് അകാരണമായി പെട്ടെന്ന് റോഡിൽ ബ്രേക്കിടുന്നതിന് പിഴ ലഭിക്കുമെന്ന് സൗദി ജനറൽ ട്രാഫിക് വിഭാഗം വ്യക്തമാക്കി. മറ്റുള്ള വാഹനങ്ങൾക്ക് അപകടമുണ്ടാക്കും വിധത്തിൽ കാരണങ്ങളൊന്നുമില്ലാതെ അനാവശ്യമായി വളരെപ്പെട്ടെന്ന് വാഹനം ബ്രേക്കിട്ട് ചവിട്ടി നിർത്തുന്നതിന് 500 റിയാൽ വരെ പിഴ ശിക്ഷ കിട്ടുമെന്നാണ് അധികൃതർ ഔദ്യോഗിക സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ഓട്ടത്തിനിടയിൽ മുന്നിൽ പോകുന്ന വാഹനം ഓർക്കാപ്പുറത്ത് ഇത്തരത്തിൽ ബ്രേക്കിടുന്നത് കൊണ്ട് പിന്നിലും വശങ്ങളിലും ഒപ്പവും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് ചെറുതും വലുതുമായ അപകടത്തിന് ഇടയാക്കുമെന്നു സുരക്ഷയ്ക്ക് ഭീഷണിയാവും എന്നാണ് വകുപ്പ് വിശദമാക്കുന്നത്.

Related Posts